ഉത്തരാഖണ്ഡിൽ വിള്ളലുകൾ വന്ന കെട്ടിടങ്ങൾ
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതിനെത്തുടര്‍ന്ന് വിള്ളല്‍ വന്ന കെട്ടിടങ്ങള്‍ ഇന്നുമുതല്‍ പൊളിച്ചുനീക്കും. ഇതിന്റെ ഭാഗമായി ജോശിമഠിലെ നാലായിരത്തോളെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിള്ളല്‍ വന്നവയുടെ സമീപത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. അറുന്നൂറോളം കെട്ടിടങ്ങള്‍ക്കാണ് വിള്ളലുകള്‍ വീണത്.
ഭൂമി ഇടിഞ്ഞു താഴ്ന്നതു മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ് ജോശിമഠില്‍. പ്രദേശത്തെ ഡെയ്ഞ്ചര്‍, ബഫര്‍, സമ്പൂര്‍ണ സുരക്ഷിതം എന്നിങ്ങനെ മൂന്ന് സോണായി തരംതിരിച്ചിട്ടുണ്ട്. ദുരന്ത സ്ഥലത്ത് നടത്തിയ വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. കൂടുതലായി തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജോശിമഠിലും പരിസര പ്രദേശങ്ങളിലും നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കില്ല.
ജോശിമഠിലെ 30 ശതമാനത്തോളം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. നാലായിരത്തോളം പേരെ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനം (സി.ബി.ആര്.ഐ.), ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്.) എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍ നടപടി.
Content Highlights: 4,000 shifted out of sinking uttarakhand town, demolition begins today
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..