തമിഴ്‌നാട്ടില്‍ ഇന്ന് 3949 പേര്‍ക്ക് കോവിഡ്; നാലുപേര്‍ കേരളത്തില്‍നിന്ന് തിരിച്ചെത്തിയവര്‍


കോവിഡ് കൂടുതല്‍ വ്യാപിച്ച ചെന്നൈയില്‍ രോഗികളുടെ എണ്ണം 55,969 ആയി. 846 പേര്‍ മരിച്ചു.

-

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 86,224 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് പുതുതായി 3949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയവരാണ്.

തിങ്കളാഴ്ച 62 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1141 ആയി ഉയര്‍ന്നു. 37331 പേരാണ് നിലവില്‍ വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. 47,749 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. 11,40,441 പേരുടെ സാപിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 30,039 സാപിളുകള്‍ പരിശോധിച്ചു.

കോവിഡ് കൂടുതല്‍ വ്യാപിച്ച ചെന്നൈയില്‍ രോഗികളുടെ എണ്ണം 55,969 ആയി. 846 പേര്‍ മരിച്ചു. ചെങ്കല്‍പേട്ടില്‍ 5242 രോഗികളാണുള്ളത്. 87 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. തിരുവള്ളൂരില്‍ രോഗബാധിതര്‍ 3600 കടന്നു. മധുരയില്‍ 2302 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

content highlights: covid 19, 3949 new covid case reported in Tamilnadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented