പ്രതീകാത്മകചിത്രം | Photo:AFP
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ചൊവ്വാഴ്ചയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്. ഉത്തര്‍ പ്രദേശിലെ മഡൗലി ഗ്രാമത്തിലാണ് സംഭവം.
തിങ്കളാഴ്ച ഗ്രാമത്തിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. 45-കാരിയായ പ്രമീള ദീക്ഷിതും അവരുടെ 20-കാരിയായ മകളുമാണ് മരിച്ചത്. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അധികാരികളുടെ വാദം. എന്നാൽ കെെയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ഇവരുടെ വീടിന് തീവച്ചതായാണ് സമീപവാസികൾ ആരോപിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജ്ഞാനേശ്വര്‍ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ വീട് തകര്‍ക്കാനുപയോഗിച്ച ജെ.സി.ബിയും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ എസ്.ഡി.എമ്മിന് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേയും നാല് റെവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ ദിനേഷ് ഗൗതമിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കാണ്‍പുര്‍ ഐ.ജി പ്രശാന്ത് കുമാര് വ്യക്തമാക്കി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി വിട്ടുനല്‍കാന്‍ കുടുംബാംഗങ്ങളും ഗ്രാമീണരും തയ്യാറായില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്താതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അഞ്ച് കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Uthar Pradesh, India, Yogi Adithyanath, Lucknow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..