റെയിൽവേ ട്രാക്ക് വൈദ്യുതീകരണ പ്രവൃത്തി (ഫയൽ) |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 37,011 കിലോമീറ്റര്‍ ട്രാക്ക് വൈദ്യുതീകരിച്ചതായി റെയില്‍വേ. സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെയുള്ള കാലയളവില്‍ 24,413 കിലോമീറ്റര്‍ ട്രാക്ക് മാത്രമേ രാജ്യത്ത് വൈദ്യുതീകരിച്ചിരുന്നുള്ളൂ.
എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, രാജ്യത്തെ റെയില്‍വേ ട്രാക്ക് വൈദ്യുതീകരണത്തിന്റെ വേഗത ഗണ്യമായി വര്‍ദ്ധിച്ചു.
നിലവില്‍ 58,424 കി.മീറ്റര്‍ റെയില്‍വേ ട്രാക്കാണ് വൈദ്യുതീകരിക്കപ്പെട്ടത്. ഇത് രാജ്യത്തെ മൊത്തം റെയില്‍വേ ട്രാക്കിന്റെ 90 ശതമാനം വരും. വൈദ്യുതീകരിക്കപ്പെട്ട ആകെ റൂട്ടിന്റെ 50 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആണെന്നും റെയില്‍വേ അറിയിച്ചു.
'2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കി ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയില്‍വേ ആയി മാറാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ഇതിനോടകം 14 സംസ്ഥാനങ്ങളില്‍ 100 ശതമാനം റെയില്‍വേ ട്രാക്കും വൈദ്യുതീകരിക്കപ്പെട്ടു. മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നേറ്റത്തിലാണ്' റെയില്‍വേ അറിയിച്ചു.
2021-22 വര്‍ഷത്തെ അപേക്ഷിച്ച് 2022-23 വര്‍ഷത്തില്‍ ട്രാക്ക് വൈദ്യുതീകരണത്തില്‍ 38 ശതമാനത്തിന്റെ വളര്‍ച്ചയും റെയില്‍വേ രേഖപ്പെടുത്തി.
Content Highlights: 37,011 km of tracks electrified in last 9 years-Railways
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..