-
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ദാര്‍മണി കടല്‍ത്തീരത്ത് 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ഈ കടല്‍ത്തീരത്ത് ആദ്യമായാണ് ഇത്തരത്തില്‍ തിമിംഗലത്തിന്റെ ജഡമടിയുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുളള പ്രദേശമാണ് മന്ദാര്‍മണി.
ഗുരുതരപരിക്കുകളാണ് തിമിംഗലത്തിന്റെ ശരീരത്തിലുള്ളത്. തലഭാഗം മുഴുവനും രക്തത്തില്‍ കുളിച്ചു കിടക്കുകയാണ്. വാലിലും നല്ല പരിക്കേറ്റിട്ടുണ്ട്. പരിക്കെങ്ങനെ പറ്റിയെന്ന കാര്യം വ്യക്തമല്ല. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവൂ.
വനംവകുപ്പ്, ഫിഷറീസ് അധികൃതര്‍ സംഭവസ്ഥലത്തെത്തി പരിസോധന നടത്തി.
content highlights: 35-Foot Whale Washes Up On Mandarmani Beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..