ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന്‌ പോയ 45 പേരും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതില്‍ 35 പേരും റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് 45 പേരും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹംപ്ത പാസ് സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മണാലിയിലേക്ക് മടങ്ങുകയാണെന്നായിരുന്നു രക്ഷിതാക്കളെ അറിയിച്ചിരുന്നത്‌. എന്നാല്‍ പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഹിമാചലിലെ പല പ്രദേശങ്ങളിലും കടുത്ത മഞ്ഞു വീഴ്ചയും മഴയും തുടരുകയാണ്. കുളു, കാങ്ഗ്ര, ചമ്പ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് അഞ്ച്‌ മരണം റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കറ്റിട്ടുമുണ്ട്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. ബിയാസ് ഉള്‍പ്പടെയുള്ള നദികള്‍ അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കുളുവില്‍ മാത്രം 20 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസിക വിനോദങ്ങള്‍ ഇവിടെ നിരോധിച്ചിട്ടുണ്ട്. നേരത്തെ മണാലിയില്‍ 46 മലയാളികള്‍ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.

content highlights: 35 IIT Students Among 45 Trekkers Missing In Himachal