ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിൽ നിന്ന്
മുംബൈ: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ നിന്നുളള കർഷകരും. മഹാരാഷ്ട്രയിൽ നിന്നുളള മൂവായിരത്തോളം വരുന്ന കർഷകർ ഡിസംബർ 21-ന് തലസ്ഥാനത്തേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച നാസിക്കിൽ നിന്ന് റാലി ആരംഭിക്കുമെന്ന് ആൾ ഇന്ത്യ കിസാൻ സഭയുടെ മഹാരാഷ്ട്ര ഘടകം അറിയിച്ചു.
'ഞങ്ങൾ വാഹനങ്ങളിലാണ് യാത്രതിരിക്കുക, പദയാത്രയായിട്ടല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾക്ക് വലിയ വരവേൽപ്പുണ്ടായിരിക്കും. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കാണ് ഞങ്ങൾ പോവുക.അവിടെ നിന്ന് രാജസ്ഥാനിലേക്കും അവിടെ നിന്ന് അതിർത്തിയിലേക്കും നീങ്ങും. താങ്ങുവില, വൈദ്യുതി ബിൽ ഒഴിവാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് റാലി നടത്തുന്നതെന്നും ആൾ ഇന്ത്യ കിസാൻ സഭ നേതാവ് അശോക് ധാവ്ലെ പറഞ്ഞു.
'ഡിസംബർ 21-ന് ഉച്ചയ്ക്ക് ശേഷം നാസിക്കിൽ ഞങ്ങൾക്ക് വലിയൊരു പൊതുയോഗം ഉണ്ടായിരിക്കും. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള കർഷകർ ആ യോഗത്തിൽ പങ്കെടുക്കും. ഇത് വാഹനജാഥയായിരിക്കും. ' അദ്ദേഹം പറഞ്ഞു.
ടെമ്പോ, ട്രക്ക്, ബസ് കാർ എന്നീ വാഹനങ്ങളിലായിരിക്കും കർഷകർ യാത്ര തിരിക്കുക. വഴിയിൽ പലയിടക്കം റാലികളും സഭകളും സ്വീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 'ഇത് ഒരു ദേശീയ പോരാട്ടമാണ്. കർഷകർക്ക് പിന്തുണയുമായി ദൂരസ്ഥലങ്ങളിൽ നിന്നും ഇതുവരെ ആരും എത്തിയിട്ടില്ല. ഞങ്ങൾ 1300 കിലോമീറ്ററുകൾ താണ്ടിയാണ് കർഷകർക്ക് പിന്തുണ നൽകാൻ പോകുന്നത്. ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ നിന്നുളള കർഷകർ പിന്തുണയുമായി ഡൽഹിയിലേക്ക് പോകുന്നത്.' ധാവ്ലെ പറഞ്ഞു.
Content Highlights:3000 farmers to march to Delhi in order to support farmers protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..