ഡൽഹി പോലീസ് സ്‌പെഷൽ കമ്മിഷണർ പ്രവീർ രഞ്ജൻ മാധ്യമങ്ങളെ കണ്ടപ്പോൾ| Photo: ANI
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് ഡല്‍ഹി പോലീസ്. ട്വിറ്ററില്‍ വന്ന 'ടൂള്‍കിറ്റു'കള്‍ക്ക് അനുസൃതമായാണ് സമരം. ഇതിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ കേസ് എടുത്തെന്ന വാര്‍ത്തയും ഡല്‍ഹി പോലീസ് നിഷേധിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു എന്നാണ് കമ്മിഷണര്‍ പറഞ്ഞത്. പ്രത്യേക താല്‍പര്യമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.
ഗ്രെറ്റയ്ക്ക് എതിരെ കേസ് എടുത്തെന്ന വാര്‍ത്ത അദ്ദേഹം നിരാകരിച്ചു. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നൂറില്‍ അധികം ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. ഇത് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചത് അക്രമം പടരാതിരിക്കാനാണ് എന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
'ടൂള്‍കിറ്റ്' വിഷയം ഗൗരവപൂര്‍ണമായ ഒന്നാണെന്നും ചില വിദേശ ഘടകങ്ങള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തുന്നതിന് തെളിവാണിതെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
content highlights: 300 social media accounts are campaigning against india- delhi police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..