ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഡൽഹി - ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടതായി പോലീസ് പറഞ്ഞു.

കാർഷിക ബില്ലിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡൽഹി - ഹരിയാന അതിർത്തിയായ തിക്രിയിൽ കർഷകർ സമരം ചെയ്തു വരികയാണ്. ഇതിനടുത്താണ് ഇന്ന്‌ അപകടം ഉണ്ടായത്. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്ത്രീകളെയാണ് ട്രക്ക് ഇടിച്ചിട്ടത്‌. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു. 

മരിച്ച സ്ത്രീകൾ പഞ്ചാബിലെ മാൻസാ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. 

Content Highlights: 3 Women Farmers Run Over By Truck Near Protest Site In Haryana