ശ്രീനഗര്‍: ഇന്ത്യാ- പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു.
കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള തങ്ധാര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുഭീകരരെ സൈന്യം ഞായറാഴ്ച വധിച്ചിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി.
ഞായറാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ ചിലരെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സൈന്യം സ്ഥലത്തേക്കെത്തുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
നുഴഞ്ഞുകയറ്റം തടയാനുള്ള സൈനിക നടപടി തുടരുകയാണെന്ന് കരസേന വക്താവ് അറിയിച്ചു.
Content Highlights: anti-infiltration Ops, 3 Terrorists Killed, Indian Army, LOC, Jammu and Kashmir, One Jawan Martyred