പ്രതീകാത്മക ചിത്രം| Photo: Mukhtar Khan| AP
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായും പോലീസ് അറിയിച്ചു.
തെക്കന്‍ കശ്മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. അല്‍ ബദര്‍ തീവ്രവാദ സംഘടനയില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നാല് തീവ്രവാദികളുടെ സാന്നിധ്യമാണ് മേഖലയില്‍ കണ്ടെത്തിയത്.
സുരക്ഷാ സേന പരമാവധി സംയമനം പാലിക്കുകയും കീഴടങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച തീവ്രവാദികള്‍ വെടിവയ്പ്പ് ആരംഭിക്കുകയും സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.
തുടര്‍ന്ന്, സുരക്ഷാ സൈനികര്‍ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുകയും മറ്റ് മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തു. കീഴടങ്ങിയ തീവ്രവാദി താരിഫ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Content Highlights: 3 Terrorists Killed, 1 Surrenders Before Security Forces In J&K's Shopian
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..