തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു, 11 പേര്‍ ആശുപത്രിയില്‍


പ്രതീകാത്മക ചിത്രം | Mathrubhumi archives

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. ആരോഗ്യസ്ഥിതി മോശമായ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

രസംചോറും ലഡ്ഡുവുമാണ്‌ കുട്ടികള്‍ ബുധനാഴ്ച രാത്രി കഴിച്ചിരുന്നത്. ഇതിനുപിന്നാലെ ചില കുട്ടികള്‍ ഛര്‍ദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെ അവരുടെ ആരോഗ്യനില മോശമായതായും ചില കുട്ടികള്‍ ബോധരഹിതരായതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടികള്‍ ചികിത്സയിലുള്ള ആശുപത്രി സന്ദര്‍ശിച്ച തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ എസ് വിനീത് പറഞ്ഞു.

Content Highlights: 3 Tamil Nadu Children Die, 11 Hospitalised Allegedly Due To Food Poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented