representational Image. Credit: Pixabay
ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു സൈനികനെ കാണാതായിട്ടുമുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സോന്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്‍ത്തനത്തിലൂടെ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു.
മഞ്ഞിടിച്ചിലില്‍ നിരവധി സൈനികര്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു.
Content Highlights: 3 Soldiers Killed, 1 Missing As Avalanche Hits Army Post In Jammu And Kashmir's Machil
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..