പ്രതീകാത്മക ചിത്രം | Getty Images
ഭോപ്പാല്‍: മധ്യപ്രദേശിലെ കോട്ടാഘട്ട് ഗ്രാമത്തില്‍ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഖണ്ട്വ ജില്ലയിലെ കോട്ടാഘട്ടിലെ ജാവര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്.
23, 21, 19 വയസ്സുകളുള്ള പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസും സംശയിക്കുന്നത്.
മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ജാവര്‍ പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് ശിവറാം ജാട്ട് പറഞ്ഞു.
പെണ്‍കുട്ടികളിലൊരാള്‍ വിവാഹിതയാണ്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. കോളേജ് വിദ്യാര്‍ഥികളാണ് മരിച്ച മറ്റ് രണ്ട് പെണ്‍കുട്ടികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..