തകർന്നു വീണ വിമാനത്തിന്റെ ദൃശ്യങ്ങൾ | ഫോട്ടോ: ANI
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റു രണ്ടു പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയർ എയര്‍ബേസിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്
ഇതേ സമയം രാജസ്ഥാനിലും വ്യോമസേനയുടെ മറ്റൊരു വിമാനം തകര്‍ന്നു വീണതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. രാജസ്ഥാനില്‍ തകര്‍ന്നത് യുദ്ധ വിമാനമാണോയെന്നും പൈലറ്റ് വിമാനത്തിനുള്ളിലുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ ഡി.എസ്.പി. വ്യക്തമാക്കി. ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. ഭരത്പുരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു.
Content Highlights: 3 planes wrecked in rajasthan and madhya pradesh, pilot died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..