പ്രതീകാത്മക ചിത്രം | Photo: AP
ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീരമൃത്യു വരിച്ചവരിൽ രണ്ടുപേർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പദവിയിലുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നാണ് വിവരം.
ഉച്ചയ്ക്ക് 2.30നാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. പുതിയ റോഡിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിആർപിഎഫ് സേനാ വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Content Highlights: 3 Paramilitary Personnel Killed In Maoist Ambush In Odisha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..