ഏക്നാഥ് ഷിന്ദെയ്ക്കൊപ്പം വിമത എംഎൽഎമാർ Photo: ANI
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത പക്ഷത്തേക്ക് എംഎല്‍എമാരുടെ ഒഴുക്ക്. അസമിലെ ഗുവാഹാത്തിയില്‍ വിമത എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് ശിവസേനയുടെ മൂന്ന് എംഎൽഎമാർ കൂടി എത്തിച്ചേർന്നതായാണ് വിവരം.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎൽഎമാർ തിരിച്ചെത്താത്ത സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും തുടർന്ന് തന്റെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തത്.
അതേസമയം യഥാർഥ ശിവസേന തന്റേതാണെന്നാണ് ഏക്നാഥ് ഷിന്ദെയുടെ അവകാശ വാദം. നിലവിൽ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ട് എന്ന് ഷിന്ദേ അവകാശപ്പെടുന്നു. മഹാവികാസ് അഘാടി സഖ്യത്തില്‍നിന്ന് ശിവസേന പുറത്തുവന്ന് ബി.ജെ.പിയുമായി ചേർന്ന് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ഷിന്ദെ ആവശ്യപ്പെടുന്നത്.
യഥാർഥ ശിവസേന തന്റേതാണെന്ന് അവകാശപ്പെട്ട ഏക്നാഥ് ഷിന്ദെ, നിലവിലെ ചീഫ് വിപ്പ് സുനിൽ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിക്കുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗം നിയമപരമല്ലെന്നും ഷിന്ദെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ 8 മന്ത്രിമാർ വിട്ടു നിന്നില്‍ക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..