ഭാരം കയറ്റി വന്ന ട്രക്ക് ട്രെയിലര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് ദമ്പതിമാരും മകനും മരിച്ചു | VIDEO


Screengrab : Twitter Video

ചണ്ഡീഗഡ്: നിയന്ത്രണം വിട്ട് മറിഞ്ഞ ട്രെയിലറിനടിയില്‍ പെട്ട് മൂന്ന് കാര്‍ യാത്രികര്‍ മരിച്ചു. പഞ്ചാബിലെ ബെഹ്‌റാമിലാണ് സംഭവം. ഫഗ് വാരയേയും ചണ്ഡീഗഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവര്‍ ഒരേ കുടുംബാംഗങ്ങളാണ്.

ഭാരം കയറ്റി വന്ന പതിനെട്ട് വീലുകളുള്ള കൂറ്റന്‍ ട്രക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട്‌ ട്രെയിലര്‍ മറിഞ്ഞത്. രണ്ട് കാറുകള്‍ ട്രക്കിന് സമീപത്തെത്തിയെങ്കിലും ഒരു കാര്‍ വാഹനത്തിനടിയില്‍ പെടാതെ രക്ഷപ്പെട്ടു. മറ്റേ കാറിന് മുകളിലേക്ക് ട്രെയിലര്‍ മറിഞ്ഞു വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന ദമ്പതിമാരും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights: 3 Killed, Punjab, Loaded Trailer, Loses Balance, Crushes Car

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented