corona virus
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചത് കൊറോണാ വൈറസ് ബാധ കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇറാന്‍, ഈജിപ്ത്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് മൂന്ന് പേര്‍ മരിച്ചത്.
ഇറാനില്‍ മരിച്ചത് എഴുപത്തിരണ്ടുകാരനും ഈജിപ്തില്‍ മരിച്ചത് അമ്പത്തിരണ്ട് വയസുള്ളയാളും സ്വീഡനില്‍ മരിച്ചത് നാല്‍പത്തിരണ്ടുകാരനുമാണ്. സ്വീഡനിലുണ്ടായിരുന്നയാള്‍ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേര്‍ ഇറാനിലാണ്. യുഎഇ യില്‍ 12, ഇറ്റലിയില്‍ 5, ഹോങ് കോങ്, കുവൈത്ത്, റുവാണ്ട, ശ്രീലങ്ക എന്നിവടങ്ങളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് ഇന്ത്യക്കാരില്‍ കൊറോണബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിസന്ധിഘട്ടത്തെ തുടര്‍ന്ന് വിദേശത്തുള്ള എല്ലാ ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. മലേഷ്യ, ബ്രിട്ടണ്‍ തുടങ്ങി വിവിധരാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.
Content Highlights: 3 Indians die outside country due to coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..