അമൃത ഫട്നാവിസ് : Photo: ANI
മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. ഗതാഗതക്കുരുക്ക് കാരണം പല ഭര്‍ത്താക്കന്മാര്‍ക്കും വീടുകളില്‍ സമയം ചെലവഴിക്കാന്‍ ലഭിക്കുന്നില്ല, ഇത് വിവാഹമോചനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അമൃത ഫഡ്നാവിസിന്റെ വിചിത്രമായ അഭിപ്രായപ്രകടനം.
'ഞാന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. ഗതാഗതക്കുരുക്കുകളും റോഡുകളിലെ കുഴികളും ഞങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം അമൃത ഫഡ്നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ശിവസേന നേതാവ പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ രംഗത്തെത്തി. ഏറ്റവും മികച്ച (ഇല്‍)ലോജിക്കിനുള്ള അവാര്‍ഡ് മുബൈയിലെ മൂന്ന് ശതമാനം ജനങ്ങള്‍ വിവാഹമോചനം തേടുന്നത് ഗതാഗതക്കുരുക്ക് കാരണം കൊണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീക്ക് നല്‍കണം. ബെംഗളൂരുവിലെ ജനങ്ങള്‍ ഇത് വായിക്കരുതെന്നും അത് നിങ്ങളുടെ വിവാഹജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക ട്വിറ്ററില്‍ പരിഹസിച്ചു.
നിരവധി ആളുകളാണ് അമൃത ഫഡ്നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: 3% Divorces In Mumbai Due To Traffic," Says Ex Chief Minister Devendra Fatnavis's Wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..