ചൈനയില്‍ പടരുന്ന ഒമിക്രോൺ ബി.എഫ്-7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു


1 min read
Read later
Print
Share

Representative Image | Photo: ANI

ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പുതിയ വകഭേദം സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കോവി‍ഡ് ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകരാറിലായതിന്‍റെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൈനയിലെ ഈ വകഭേദം തന്നെയാണ് ഇന്ത്യയിലും എത്തിയതെന്നാണ് റിപ്പോർട്ട്.

Content Highlights: 3 Cases Of Covid Variant Driving Massive China Surge Found In India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Prashant Bhushan

2 min

200 സീറ്റ് കടക്കില്ല, അടുത്ത PM മോദിയായിരിക്കില്ല; BJP തന്നെയെങ്കില്‍ ഗഡ്കരി- പ്രശാന്ത് ഭൂഷൺ

May 31, 2023


Wrestlers Protest

1 min

ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍

May 31, 2023


rahul gandhi

അറിവില്ലെങ്കിലും നടിക്കും, ശാസ്ത്രജ്ഞരെ ശാസ്ത്രം പഠിപ്പിക്കും-മോദിയെ പരിഹസിച്ച് രാഹുല്‍

May 31, 2023

Most Commented