ഇംഫാൽ : മണിപ്പുരില്‍ ഏറ്റുമുട്ടലിനിടെ ഭീകരരുടെ ഒളിയാക്രമണത്തിൽ മൂന്ന് അസംറൈഫിള്‍സ് ജവാന്മാര്ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുടെയും നില ഗുരുതരമാണ്.
മണിപ്പുരിലെ ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയിലുള്ള ചന്ദേല്‍ ജില്ലയിലാണ് സംഭവം. 15 അംഗ അസ്സം റൈഫിള്‍സ് സംഘത്തിന്റെ പട്രോളിങ്ങിനിടെ ബുധനാഴ്ച വൈകുന്നേരം ആക്രമണം ഉണ്ടാവുകയായിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളാണ് ഇതിനു പിന്നിലെന്നാണ് സംശയം. വടക്കു കിഴക്കന്‍ മേഖലയിലെ സജീവമായ സായുധ ഗ്രൂപ്പുകളിലൊന്നാണിത്.
അതിര്‍ത്തിയില്‍ നിലയുറപ്പിച്ച അസ്സം റൈഫിള്‍സ് ട്രൂപ്പ് ബുധനാഴ്ച വൈകുന്നേരം 6.30 നും 7-നും ഇടയിൽ മടങ്ങുമ്പോഴായിരുന്നു ആക്രമണം. തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ഹവില്‍ദാര്‍ പ്രണയ് കാലിത, റൈഫിള്മാന്മാരായ വൈഎം കോന്യക്, റതന്‍ സലീം എന്നിവരാണ് വീരമൃത്യു വരിച്ചത്.
content highlights: 3 Assam Rifles Jawans Killed, 5 Injured in Ambush at India-Myanmar Border
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..