3500 കിലോഗ്രാം സ്‌ഫോടക വസ്തു, 900 ഫ്‌ളാറ്റുകള്‍ 9400 ഹോളുകള്‍;നോയ്ഡ ട്വിന്‍-ടവര്‍ പൊളിക്കുന്നതിങ്ങനെ


നൂറ് മീറ്ററിലധികം ഉയരമുള്ള കെട്ടിടം തകര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക ഓഗസ്റ്റ് 21 മുതല്‍ തുടക്കമാവുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നോയ്ഡ അതോറിറ്റിയുടെ ആവശ്യം പരിഗണിച്ച് 28 ലേക്ക് മാറ്റുകയായിരുന്നു.

ട്വിൻ ടവർ:കടപ്പാട് ഐ.എ.എൻ.എസ് ട്വിറ്റർ

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് 3500 കിലോഗ്രാം സ്‌ഫോടക വസ്തു. ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് രണ്ടര മണിക്കാണ് വിദഗ്ധര്‍ കെട്ടിടം സ്‌ഫോടക വസ്തു നിറച്ച് തകര്‍ക്കുക.

നൂറ് മീറ്ററിലധികം ഉയരമുള്ള കെട്ടിടം തകര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക്‌ ഓഗസ്റ്റ് 21 മുതല്‍ തുടക്കമാവുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നോയ്ഡ അതോറിറ്റിയുടെ ആവശ്യം പരിഗണിച്ച് 28 ലേക്ക് മാറ്റുകയായിരുന്നു.

40 നിലകളിൽ 900 ഫ്‌ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുള്ളത്. കെട്ടിടത്തില്‍ 9400 ഹോളുകളിട്ടാണ് സ്‌ഫോടക വസ്തു നിറയ്ക്കുക. ഓഗസ്റ്റ് 28 രാവിലെ ഏഴിന് മുന്നെ സമീപത്തെയടക്കം താമസക്കാരോട് താല്‍ക്കാലികമായി മാറണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കയിലാണെങ്കിലും വിദേശരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരാണ്‌ ഇതിനു പിന്നിൽ. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

നോയ്ഡ-ഗ്രൈറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേ ട്വിന്‍ടവറിന് തൊട്ടടുത്തുകൂടെ കടന്നുപോവുന്നതിനാല്‍ ഈ ഭാഗത്ത് കൂടെയുള്ള വാഹന ഗതാഗതം അന്നേ ദിവസം ഉച്ചയ്ക്ക് 2.15 മുതല്‍ 2.45 വരെ തടസ്സപ്പെടുത്തും. ആംബുലന്‍സ്, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവരെല്ലാം പൂര്‍ണ സജ്ജരായിരിക്കുമെന്നും നോയ്ഡ അതോറിറ്റി അറിയിച്ചു.

Content Highlights: 3,500 kg Explosives, 7 am Evacuation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented