മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യാനായി കൊണ്ട് പോകുന്നു | Photo: EPS
അഹമ്മദാബാദ്: ഗുജറാത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകള്‍ മുംബൈ സ്വദേശിനിക്ക് അവയവദാനത്തിലൂടെ കൈമാറി. ജനുവരി 18ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് 67കാരനായ കാനു വശ്രംഭായ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
20ന് ഇയാള്‍ മരിച്ചതോടെ അവയവദാനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ബന്ധുക്കള്‍. കുടുംബാംഗങ്ങളെ കൗണ്‍സിലിങ് നടത്തിയതിന്റെ ഫലമായി ഇരു കൈകളും കിഡ്‌നിയും, കരളും, കണ്ണും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമറിയിച്ചു.
മരണം സംഭവിച്ച് ആറ് -എട്ട് മണിക്കൂറിനുള്ളില്‍ കൈകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നതിനാല്‍ ഇത് മുംബൈ സ്വദേശിനിക്ക് എത്രയും വേഗം എത്തിച്ച് നല്‍കുകയെന്നത് വെല്ലുവിളിയായിരുന്നു. സൂറത്തില്‍ നിന്ന് മുംബൈയിലേക്ക് ആകാശമാര്‍ഗമാണ് കൈകള്‍ കൊണ്ട് പോയത്. അവിടെ ഗ്ലോബല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതിക്കാണ് കൈകള്‍ വെച്ചുപിടിപ്പിച്ചത്. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ഇത്രയും ദൂരം എത്തിച്ച ശേഷം 35കാരിയായ യുവതിക്ക് കൈകള്‍ ശസ്ത്രക്രിയയിലൂടെ വെച്ച് പിടിപ്പിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്കിയ തുണി വിരിയ്ക്കുന്നതിനിടെ വൈദ്യുതി ആഘാതമേറ്റാണ് യുവതിക്ക് കൈകള്‍ നഷ്ടമായത്. സൂറത്തില്‍ നിന്ന് ഇത് രണ്ടാം തവണയാണ് 'കൈ'മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തിലുള്ള 20 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.
Content Highlights: 292 km in just 75 minutes for hand transplantation surgery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..