പ്രതീകാത്മകചിത്രം | Photo : PTI
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 267 ട്രെയിനുകള്‍ തിങ്കളാഴ്ച റദ്ദാക്കി. കനത്ത മൂടല്‍മഞ്ഞ് മൂലം 170 ഓളം ട്രെയിനുകള്‍ വൈകിയോടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉത്തരേന്ത്യയില്‍ പ്രതികൂല കാലാവസ്ഥ മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നത്.
ദീര്ഘദൂരസര്വീസുകളില് പെടാത്ത 140 പാസഞ്ചര്‍ ട്രെയിനുകളില്‍ 72 ഓളം ട്രെയിനുകള്‍ കനത്തമഞ്ഞ് കാരണം റദ്ദാക്കി. റെയില്‍വേ ബോര്‍ഡ് തിങ്കളാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 40 പ്രതിദിനലോക്കല് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
മൂടല്‍മഞ്ഞ് ട്രെയിന്സഞ്ചാരത്തെ ബാധിക്കാതിരിക്കാന്‍ ജിപിഎസ് അനുബന്ധ ആധുനിക ഉപകരണങ്ങള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സിഗ്നലുകള്‍, ലെവല്‍ ക്രോസിങ്ങുകള്‍ തുടങ്ങിയവയെ സമീപിക്കുമ്പോള്‍ ഈ ഉപകരണങ്ങള്‍ ഓഡിയോ-വിഷ്വല്‍ സിഗ്നലുകള്‍ പുറപ്പെടുവിക്കും. ഏകദേശം 13,000 ഉപകരണങ്ങള്‍ നിലവില്‍ ഉപയോഗത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്റ്റേഷനുകളുടെ ലൊക്കേഷന്‍, അപായസൂചനാബോര്ഡുകള്, ലെവല്‍ ക്രോസിങ് ഗേറ്റുകള്‍, തുടങ്ങിയവ ഈ ഉപകരണങ്ങളില്‍ ഫീഡ് ചെയ്തിട്ടുണ്ട്. കൂടാതെ എന്‍ജിന്റെ വേഗത, ദൂരം, സഞ്ചാരസമയം എന്നിവയും ഉപകരണങ്ങളില്‍ കാണാനാകും.
കഴിഞ്ഞ ശൈത്യകാലത്ത് 4,183 ട്രെയിനുകളാണ് ബാധിക്കപ്പെട്ടത്. 4,240 ട്രെയിനുകള്‍ മൂടല്‍മഞ്ഞ് മൂലം റദ്ദാക്കിയിരുന്നു.
Content Highlights: 267 trains cancelled due to heavy fog and poor visibility, Indian Railways, Bad Weather, Cold Wave
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..