പ്രവർത്തനം നിർത്തിയ വാക്സിനേഷൻ കേന്ദ്രം | ഫോട്ടോ: എ.എഫ്.പി
മുംബൈ: വാക്സിന് ഡോസുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ 26 കോവിഡ് വാക്സിന് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസംതന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വാക്സിന് തീര്‍ന്നിരുന്നു. സത്താര ജില്ലയില്‍ വാക്സിന് ഡോസുകള്‍ പൂര്‍ണമായും തീര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ വാക്സിന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്സിന് തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വാക്സിന് ലഭ്യമാക്കാത്ത നടപടിയെയും ആരോഗ്യ മന്ത്രി വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതി ജനസംഖ്യയുള്ള ഗുജറാത്തിന് ഒരു കോടി വാക്സിന് നല്കി. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 1,04,000 വാക്സിന് ഡോസുകള്‍ മാത്രമാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത് 60,000 പുതിയ കോവിഡ് കേസുകളാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി., ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്.
Content Highlights: 26 Mumbai Vaccine Centres Shut- Maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..