ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 252 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,35,04,534 ആയി. നിലവില്‍ 3,09,575 സജീവ കേസുകളാണുളളത്. ആകെ മരണം  4,45,385 ആയി ഉയര്‍ന്നു. 

രാജ്യത്ത് ഇതുവരെ 81,85,13,827 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 96,46,778 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.