വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 120 കാറുകള്‍; മഹാരാഷ്ട്രാ റെയ്ഡ് പ്ലാന്‍ ഇങ്ങനെ


390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 

Photo: Twitter.com/ANI

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി.

250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ സംഘങ്ങളായി വേഷമിട്ടായിരുന്നു. ഇതിനായി 120 വാഹനങ്ങളും ഉപയോഗിച്ചു. വിവാഹ സംഘമാണെന്ന് തോന്നിക്കാനുള്ള കെട്ടും മട്ടുമെല്ലാം വാഹനങ്ങളില്‍ ഒരുക്കുകയും ചെയ്തിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും സംയവുമുണ്ടായിരുന്നില്ല.

2000-ല്‍ ഇറങ്ങിയ സല്‍മാന്‍ഖാന്‍ ചിത്രം ദുല്‍ ഹം ലെ ജായേംഗെ യുടെ ടൈറ്റില്‍ പോലും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വരനെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പലരും ഈ ടൈറ്റില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഓരോ വാഹനവും പ്രത്യേകം പ്രത്യേകം എത്തിയത് കൊണ്ട് ആര്‍ക്കും റെയ്ഡിന്റെ ഒരു വിവരവും ചോര്‍ത്തിക്കിട്ടിയില്ലെന്നതാണ് വസ്തുത. സ്റ്റീല്‍ വസ്ത്ര റിയല്‍ എസ്റ്റേറ്റ് വ്യവസായം നടത്തുന്ന സംഘത്തിന്റെ വെയര്‍ഹൗസ്, ഫാം ഹൗസ് തുടങ്ങിയിവിടങ്ങളിലെല്ലാം അരിച്ചുപെറുക്കിയാണ് പരിശോധന നടത്തിയത്. ഒടുവില്‍ കിട്ടിയത് 56 കോടി രൂപയും, 32 കോടി വിലമതിക്കുന്ന സ്വര്‍ണവും, 14 കോടി വിലമതിക്കുന്ന വജ്രവും ഉള്‍പ്പെടെ 390 കോടിയുടെ അനധികൃത സ്വത്ത്.

ഇത്രയും വിശാലമായ പദ്ധതി തയ്യാറാക്കിയത് 13 മണിക്കൂര്‍ നീണ്ട് നിന്ന റെയ്ഡിനെ വലിയ രീതിയില്‍ സഹായിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 250 ഉദ്യോഗസ്ഥരെ അഞ്ച് സംഘമായി തിരിച്ചായിരുന്നു പരിശോധന.


Content Highlights: 250 Tax Officials Dressed As "Baaraati", 120 Cars - Maharashtra Raid Plan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented