പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചണ്ഡിഗഡ്: ഗുരുഗ്രാമിൽ 25 കാരി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയെ നാല് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡിഎല്‍എഫ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കരണ്‍ ഗോയല്‍ അറിയിച്ചു. ബീഹാര്‍ സ്വദേശികളായ രാജൻ, പവന്‍, പങ്കജ്, ഗോവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികളില്‍ മൂന്ന് പേരും ഡെലിവറി ജീവനക്കാരാണ്.
സിക്കന്ദര്‍പുര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രി രാജൻ യുവതിയെ കണ്ടുമുട്ടുകയും മറ്റ് മൂന്ന് പ്രതികളുള്ള സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ബലാത്കാരത്തെ പ്രതിരോധിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീയെ അക്രമിച്ചത്. തല മതിലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
യുവതിയുടെ നിലവിളി കേട്ട് സമുച്ചയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവരെ രക്ഷിക്കാനായത്.
content highlights: 25 Year Old Woman Gang Raped and Brutally Beaten Up In Gurgaon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..