പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അഹമ്മദാബാദ്: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാർഥികളുടെ ഫീസിൽ 25 ശതമാനം ഇളവ് നൽകും. 2020 ജൂൺ മുതൽ 2021 മാർച്ച് വരെയുള്ള അധ്യയന വർഷത്തിൽ 25 ശതമാനം ട്യൂഷൻ ഫീസ് വെട്ടികുറയ്ക്കാൻ സ്വകാര്യ സ്കൂളുകൾ സമ്മതിച്ചതായി ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് വ്യക്തമാക്കി.
ഗതാഗത ചാർജ് ഉൾപ്പെടെയുള്ള അധിക ചാർജുകൾ വിദ്യാർഥികളിൽ നിന്ന് സ്കൂൾ അധികൃതർ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ 100 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് നേരത്തെ രക്ഷിതാക്കളുടെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ മന്ത്രി വിവിധ സ്വകാര്യ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് 25 ശതമാനം ഇളവ് നൽകാനുള്ള തീരുമാനത്തിലെത്തിയത്. സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും പുതിയ തീരുമാനം ബാധകമാണ്.
content highlights:25% fee waiver in all Gujarat schools for 2020-21, including CBSE schools
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..