ഇന്ത്യൻ വിദ്യാർഥികളുമായി ന്യൂഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം | Photo: ANI
ന്യൂഡല്‍ഹി: റഷ്യ-യുക്രൈൻ സംഘര്‍ഷ ആശങ്ക നിലനില്‍ക്കുന്ന യുക്രൈനിൽ നിന്ന് 242 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ഡ്രീംലൈനര്‍ ബി-787 വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് യുക്രൈനിൽ നിന്നുള്ള വിദ്യാര്‍ഥിസംഘം തിരിച്ചെത്തിയത്.
റഷ്യ-യുക്രൈൻ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചത്. താത്ക്കാലികമായി യുക്രൈനിൽ നിന്ന് തിരിച്ചുവരണമെന്നായിരുന്നു നിര്‍ദേശം.
സംഘര്‍ഷസാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25, 27, മാര്‍ച്ച് 6 എന്നീ ദിവസങ്ങളിലാവും നാല് വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 26 വരെ പ്രത്യേക സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
യുക്രൈനിൽ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ 254 പേരാണ് ന്യൂഡല്‍ഹിയിലെത്തിയത്.
Content Highlights: 242 Indian students brought safely from crisis-hit Ukraine, Russia-Ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..