ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട വിദ്യാര്‍ഥി തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി


പണം കിട്ടാതെവന്നപ്പോള്‍ തന്റെ സ്വര്‍ണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തി. ആഭരണത്തെക്കുറിച്ചു മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് വീടുവിട്ടിറങ്ങി.

സന്തോഷ്

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകന്‍ സന്തോഷ് (23) ആണ് മരിച്ചത്.

മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സന്തോഷ് ഓണ്‍ലൈന്‍ ചൂതാട്ടം ആരംഭിച്ചത്. ഇതിന് അടിമയായി ധാരാളം പണം നഷ്ടപ്പെടുത്തി. പണം കിട്ടാതെവന്നപ്പോള്‍ തന്റെ സ്വര്‍ണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തി. ആഭരണത്തെക്കുറിച്ചു മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് വീടുവിട്ടിറങ്ങി. ബുധനാഴ്ച രാത്രി മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍വെച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും വാട്‌സാപ്പില്‍ സന്തോഷ് സ്റ്റാറ്റസ് ഇട്ടിരുന്നതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: 23 year old man ends life after losing money in online gambling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented