ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡുകളും ചോദ്യം ചെയ്യലും നടക്കുന്നിതിനിടെ പ്രതികരണവുമായി റോബര്‍ട്ട് വദ്ര.

ആദായനികുതി വകുപ്പിന്റെ രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഓഫീസില്‍നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടുപോയിട്ടുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വദ്ര പറഞ്ഞു. എന്റെ ഓഫീസില്‍ ഉള്ളതിനേക്കാള്‍ വിവരങ്ങള്‍ എന്നെക്കുറിച്ച് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. നികുതി തട്ടിപ്പ് നടന്നിട്ടില്ല- വദ്ര പറഞ്ഞു.

അന്വേഷണം ആരംഭിച്ചതു മുതല്‍ ഇതുവരെ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട വദ്ര, സ്വത്ത് കേസുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു.

content highlights: 23,000 documents were taken away from my office says robert vadra