യുവതിയുടെ അതിക്രമം | Photo: twitter.com|Anurag_Dwary
ഗ്വാളിയര്‍: മദ്യപിച്ച് നടുറോഡിലിറങ്ങിയ 22കാരിയായ യുവതി സൈനിക വാഹനം തടഞ്ഞ് അതിക്രമം നടത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ മോഡലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തിരക്കേറിയ റോഡിലാണ് മദ്യപിച്ച ശേഷം യുവതി എത്തിയത്.
തുടര്‍ന്ന് ഇവര്‍ വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം വാഹനത്തിന്റെ മുന്‍ഭാഗത്ത് ചവിട്ടുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. വാഹനത്തില്‍ ചവിട്ടുന്നതിനിടെ ഇവരുടെ പോക്കറ്റില്‍ നിന്ന് മദ്യക്കുപ്പി താഴേക്ക് വീഴുന്നുണ്ട്.
സൈനിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരോട് വഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തര്‍ക്കിക്കുകയും ഡ്രൈവറെ തള്ളിമാറ്റുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം വനിത കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ എക്‌സൈസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Content Highlights: 22 year old lady model allegedly drunken blocks army vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..