രാജിവെച്ച എംഎൽഎമാർ ജെ.പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 22 പേരില്‍ 21പേരാണ് ശനിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ബാക്കിയുള്ള ഒരാള്‍ അടുത്തദിവസം ബി.ജെ.പിയില്‍ ചേരും.
മുന്‍ എം.എല്‍.എ.മാര്‍ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ജ്യോതിരാദിത്യ സിന്ധ്യയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ബിജെപി അധ്യക്ഷന്റെ ആശീര്‍വാദത്തോടെ 21 എം.എല്‍.എമാരും ബിജെപിയില്‍ ചേര്‍ന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സിന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എല്ലാവര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കും. അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും എല്ലാവരുടേയും സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയതായും സിന്ധ്യ പ്രതികരിച്ചു.
മാര്‍ച്ച് ഒമ്പതിനാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരില്‍ പ്രതിസന്ധി സൃഷ്ടിച്ച് സിന്ധ്യയും 22 എം.എല്‍.എ.മാരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്ത് പോയത്. വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് ഇവരുടെ രാജി നിയമസഭ സ്പീക്കര്‍ സ്വീകരിച്ചത്.
ബി.ജെ.പി.യില്‍ ചേരുമെന്ന് നേരത്തെ തന്നെ എം.എല്‍.എ.മാര്‍ വ്യക്തമാക്കിയിരുന്നു. കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കെ എം.എല്‍.എ.മാരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് ബി.ജെ.പി. മാറ്റിയിട്ടുണ്ട്.
content highlights: 22 MLAs, Whose Exit Sank Congress In Madhya Pradesh, Join BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..