പല്‍ഘര്‍: 12 സ്ത്രീകള്‍ ഉള്‍പ്പടെ 22 ബംഗ്ലാദേശ് പൗരന്മാരെ മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നിന്ന് അറസ്‌ററ് ചെയ്തു. മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 

ചൊവ്വാഴ്ച അര്‍ധരാത്രി രജോദി ഗ്രാമത്തിലെ കുടിലുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് 1927, വിദേശ പൗരന്മാര്‍ക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ഗ്രാമത്തില്‍ കൂലിവേല ചെയ്താണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

Content Highlights: 22 Bangladeshi's arrested for illegally living in Maharashtra