കരുണാനിധിക്ക് അസുഖംവന്നതിന്റെ ആഘാതത്തില്‍ 21 ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചുവെന്ന് സ്റ്റാലിന്‍


മരണപ്പെട്ട പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ഡി.എം.കെ പുറത്തുവിട്ടിട്ടില്ല.

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് അസുഖം വന്നതിന്റെയും ആശുപത്രി വാസത്തിന്റെയും ആഘാതത്തില്‍ 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചുവെന്ന് മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍. തനിക്കതില്‍ കടുത്ത സങ്കടമുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തുടര്‍ച്ചയായ അഞ്ചാം ദിവസവും ചെന്നൈയിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ് കരുണാനിധി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തകരുടെ മരണത്തില്‍ ദുഃഖിതനാണെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ഡി.എം.കെയുടെ മറ്റൊരു ഉന്നത നേതാവും വ്യക്തമാക്കി. എന്നാല്‍ മരണപ്പെട്ട പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ഡി.എം.കെ പുറത്തുവിട്ടിട്ടില്ല.

അതേസമയം സൂപ്പര്‍താരം വിജയ് കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജൂലൈ 28നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section




Most Commented