56-കാരന്റെ വൃക്കയില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്തത് 206 കല്ലുകള്‍


നീക്കം ചെയ്ത വൃക്കയിലെ കല്ലുകൾ

ഹൈദരാബാദ്: തെലങ്കാന സ്വദേശിയായ 56-കാരന് ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മോചനം ലഭിച്ചിരിക്കുകയാണ്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെ വൃക്കയിലെ 206 കല്ലുകളാണ് പുറത്തെടുത്തത്.

ഹൈദരാബാദിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. നല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമലക്ഷമയ്യയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

കടുത്ത വേദനയെ തുടര്‍ന്ന് വീരമല്ല രാമലക്ഷമയ്യ പ്രദേശത്തെ ഒരു ഡോക്ടറെ ആദ്യം കാണിച്ചു. നല്‍കിയ മരുന്ന് കഴിച്ച് വേദനക്ക് താത്കാലിക ശമനം ലഭിച്ചെങ്കിലും അദ്ദേഹത്തെ ഇത് ദിനംപ്രതി അലട്ടി. വിട്ടുമാറാത്ത വേദന ജോലിയേയും ബാധിച്ചു.

പിന്നിട് ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിയിലെത്തി പരിശോധന നടത്തുകയായിരുന്നു. പ്രാഥമികമായി നടത്തിയ സ്‌കാനിങ് പരിശോധനയില്‍ തന്നെ ഇടതുവശത്ത് അനേകം വൃക്ക കല്ലുകളുടെ സാന്നിധ്യമുള്ളതായി കണ്ടെത്തി. സി.ടി സ്‌കാനിങിലൂടെ ഇത് സ്ഥിരീകരിച്ചെന്നും ശസ്ത്രക്രയയില്‍ പങ്കാളിയായ ഡോ.പൂല നവീന്‍ കുമാര്‍ പറഞ്ഞു.

ഒരു മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ എല്ലാ കല്ലുകളും നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ആളുകള്‍ക്കിടയില്‍ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുന്നു, ഇത് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ജലാംശം നിലനിര്‍ത്താന്‍ ആളുകള്‍ കൂടുതല്‍ വെള്ളവും കഴിയുമെങ്കില്‍ കരിക്കിന്‍ വെള്ളവും കുടിക്കണമെന്ന്‌ അവര്‍ ശുപാര്‍ശ ചെയ്യുന്നു.

Content Highlights: 206 Kidney Stones Removed In 1 Hour From 56-Year-Old Hyderabad Man

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented