ആര്‍.ബി.ശ്രീകുമാറിന് നവംബര്‍ 15 വരെ ഇടക്കാല ജാമ്യം


ആർ ബി ശ്രീകുമാറിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജകരാക്കാനായി കൊണ്ടുവന്നപ്പോൾ| ഫോട്ടോ: പി.ടി.ഐ

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ജാമ്യം. ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



2002 ലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ സ്ഥിര ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം കേസില്‍ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് കോടതി നവംബര്‍ 15 ലേക്ക് മാറ്റി. സെപ്റ്റംബര്‍ രണ്ടിന് അവര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

Content Highlights: 2002 Gujarat riots: Ex-DGP RB Sreekumar granted interim bail till November 15


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented