ബറേലി(യു.പി): കന്നുകാലി മോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ദുബായില്‍ തയ്യല്‍കാരനായി ജോലി നോക്കുന്ന ഷാറൂഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്.
ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നാല് പേർ പോലീസ് പിടിയിലായിട്ടുണ്ട്.
ഷാറൂഖും സുഹൃത്തുക്കളും നടന്നുപോകുന്നതിനിടെ കന്നുകാലി മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മരണപ്പെടുകയായിരുന്നു.
കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ ഷാറൂഖിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read InDepth: വാട്സ്ആപ്പ് കാലത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍.