-
അഹമ്മദാബാദ്: മലമ്പനി മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ആവശ്യകത വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഔഷധ നിര്‍മാണ മേഖല ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉല്പാദനം ഗണ്യമായി വര്‍ധിപ്പിച്ചതായി സിഡസ് കാഡില സിഇഒ പങ്കജ് പട്ടേല്‍ പറഞ്ഞു.
ഈ മാസം 20 കോടി ഗുളികകളാണ് നിര്‍മിക്കുന്നത്. കോവിഡ് 19-നെതിരായ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ആവശ്യകത ഉയര്‍ന്നത്.
ആഭ്യന്തര-വിദേശ ആവശ്യകത മുന്‍നിര്‍ത്തി അടുത്ത മാസം കാഡില 15 കോടി ഗുളികകള്‍ക്ക് തുല്യമായ 30 ടണ്‍ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ നിര്‍മിക്കുമെന്നും പട്ടേല്‍ അറിയിച്ചു. ആഭ്യന്തര ആവശ്യത്തിനും വിദേശരാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനും ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒട്ടേറെ വിദേശരാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അമേരിക്ക, സ്‌പെയിന്‍, ജര്‍മനി, ബെഹ്‌റിന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദീപ്, ബംഗ്ലാദേശ് തുടങ്ങി മരുന്ന് കയറ്റുമതി ചെയ്യേണ്ട ആദ്യ 13 രാജ്യങ്ങളുടെ പട്ടിക ഇന്ത്യ തയ്യാറാക്കിക്കഴിഞ്ഞു.
Content Highlights: 20 crore tablets of HCQ have been produced by the industry this month
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..