ആശുപത്രിയില്‍ അമ്മയുടെ മൃതദേഹത്തിനരികെ രണ്ടുവയസുകാരിയും അനിയനും; ആരും തിരിഞ്ഞുനോക്കാതെ 6 മണിക്കൂര്‍


ആശുപത്രിയിൽ നിന്നുള്ള ദൃശ്യം

ജയ്പുര്‍: അമ്മേയെന്ന് വിളിച്ച് പുതച്ചിരിക്കുന്ന ബെഡ് ഷീറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച് ആശുപത്രി കിടക്കയില്‍ രണ്ടര വയസ്സുകാരി കരഞ്ഞിരുന്നത് ആറ് മണിക്കൂറാണ്. മണിക്കൂറുകള്‍ക്ക് മുന്നെ മരണപ്പെട്ട യുവതിയുടെ മൃതദേഹം ജീവനക്കാര്‍ മോര്‍ച്ചറിയിലേക്ക് മാറ്റാത്തതാണ് ഏറെ സങ്കടപ്പെടുത്തുന്ന കാഴ്ചയ്ക്ക് ഇടയാക്കിയത്. രാജസ്ഥാന്‍ ടോങ്ക് ജില്ലയിലെ നെയ്ന്‍ ടൗണിലെ കമ്യൂണിസ്റ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവമുണ്ടായത്.

ഇടയ്‌ക്കൊന്നുറങ്ങിയും അമ്മയെ വിളിച്ച് കരഞ്ഞും രണ്ടരവയസ്സുകാരിയും മൂന്നുമാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് മൃതദേഹത്തിനരികില്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്. ആറ് മണിക്കൂര്‍ മുന്നെ തങ്ങളുടെ അമ്മ മരണപ്പെട്ടുപോയെന്ന് ഈ കുഞ്ഞിനും കിടക്കയ്ക്കരികെ കളിച്ചുകൊണ്ടിരിക്കുന്ന മൂന്ന് മാസക്കാരനും അറിഞ്ഞതേയില്ല.



15 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് പോലീസ് എത്താനും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുമായി കാത്തിരുന്നതാണ് മൃതദേഹം മാറ്റാത്തതിന് കാരണമായി ആശുപത്രി അധികൃതര്‍ പറയുന്ന ന്യായീകരണം. എന്താണ് യുവതിയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ, മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ വിസമ്മച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദീര്‍ഘകാലമായി യുവതിക്ക് ഉദര രോഗമായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. യുവതിയുടെ സഹാദരനും ഭര്‍ത്താവുമടക്കമുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വയറുവേദന കലശലാവുകയായിരുന്നു.

Content Highlights: 2-Year-Old Sits With Mother's Body In Hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented