ശ്രീനഗര്‍: കശ്മീരിലെ സോപ്പോര്‍ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ എറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയത്.

സുരക്ഷാസൈനികരുടെയും സാധാരണക്കാരുടെയുമടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളില്‍ പങ്കെടുത്ത ഫയസ് വാറാണ് വധിക്കപ്പെട്ടതെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. 

വെടിമരുന്നും മറ്റു യുദ്ധോപകരണങ്ങളും സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു. ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: 2 terrorists killed in J&K