ശ്രീനഗര്‍: കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ കാരിഗാം, റാണിപുര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

പോലീസും സൈന്യവും സംയുക്തമായി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

രജൗരി ജില്ലയിലെ ദാദല്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍നിന്ന് രണ്ട് എകെ-47 തോക്കുകളും മറ്റു വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മലയാളിയായ നായിക് സുബേദാര്‍ എം. ശ്രീജിത്ത്, സിപായി എം. ജസ്വന്ത് റെഡ്ഡി എന്നിവര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

Content Highlights: 2 terrorists killed in Anantnag district