കുനോ ദേശീയോദ്യാനത്തിലുണ്ടായ ചീറ്റക്കുഞ്ഞുങ്ങൾ (ഫയൽചിത്രം) | ഫോട്ടോ: ANI
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടു ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ജനിച്ച നാലു കുഞ്ഞുങ്ങളില്‍ രണ്ടെണ്ണമാണ് ചത്തത്. ഇവയില്‍ ഒരെണ്ണം നേരത്തെ ചത്തിരുന്നു. നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞുങ്ങളാണിത്. എട്ടാഴ്ചയ്ക്കടുത്ത് പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തത്.
അസുഖബാധിതനായ നാലാമത്തെ ചീറ്റക്കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുന്നതിനാല്‍ കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. നാലു കുഞ്ഞുങ്ങള്‍ക്കും ഭാരക്കുറവ്, നിര്‍ജലീകരണം, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രോട്ടോക്കോള്‍ പ്രകാരം ചീറ്റക്കുഞ്ഞുങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അമ്മചീറ്റ നിരീക്ഷണത്തിലാണെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ ആറു ചീറ്റകളാണ് ചത്തത്. കഴിഞ്ഞ മാര്‍ച്ച് 27ന് കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നമീബിയയില്‍ നിന്നെത്തിച്ച സാഷ എന്ന ചീറ്റ ചത്തിരുന്നു. പിന്നീട് ഏപ്രില്‍ 13-ന് ഉദയ് എന്ന ചീറ്റയും ഇക്കഴിഞ്ഞ മെയ് 9-ന് ദക്ഷ എന്ന ചീറ്റയും ചത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്നും ചീറ്റകളെ എത്തിച്ചത്.
Content Highlights: 2 more cheetah cubs dies in kuno national park
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..