-
പട്ന: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനകള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഇതിനിടയിലാണ് ബിഹാറില്‍ നിന്ന് കൗതുകമുണര്‍ത്തുന്ന ഒരു വിശേഷമുള്ളത്. മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്ക് സ്വത്തിന്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ അക്തര്‍ ഇമാം.
'മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങള്‍ വിശ്വസ്തരാണ്. ആനകളുടെസംരക്ഷണത്തിനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ മരണശേഷം എന്റെ ആനകള്‍ അനാഥരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' അക്തര്‍ ഇമാം പറഞ്ഞു. ഈ ആനകള്‍ തന്റെ മക്കളെ പോലെയാണെന്നും അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോട്ടിക്ക് 15 ഉം റാണിക്ക് 20 വയസാണ് പ്രായം. അക്തര്‍ ഇമാമിനോടൊപ്പം ദീര്‍ഘകാലമായി ഇവരുണ്ട്. ആനകള്‍ക്കായി ലാഭച്ഛേയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന നടത്തുന്നുണ്ട് അക്തര്‍ ഇമാം. കോടികള്‍ വിലമതിക്കുന്ന തന്റെ കുറച്ചു ഭൂമി ആനകളുടെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് ഇയാള്‍.
തനിക്ക് നേരെ നടന്ന ഒരു വധശ്രമത്തില്‍ നിന്നും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ ഇമാം പറയുന്നു.
Content Highlights: 2 Elephants To Turn Crorepatis As Bihar Man Wills Them Half His Property
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..