കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. എട്ട് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം ഉണ്ടായത്. ശ്വേത, ഗോപാല്‍ എന്നിവരാണ് മരിച്ചത്. കസ്തൂരി എന്നൊരാളെ കൂടി  രക്ഷപ്പെടുത്താനുണ്ട്. കസ്തൂരിയുടെ ഭര്‍ത്താവാണ് ഗോപാല്‍.

ചെട്ടി സ്ട്രീറ്റിലെ  രണ്ട് നില കെട്ടിടമാണ് തകർന്ന് വീണത്.  ഞായറാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നാണ് പഴകിയ കെട്ടിടം തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Content Highlight: 2 Dead After Building Collapses In Tamil Nadu