ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത്  തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Content Highlights: 2 CRPF jawans killed, 5 injured in terrorist attack in Jammu and Kashmir's Pulwama