ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തിനിടെ രണ്ട് കോടിയുടെ ആഭരണങ്ങളും പണവും മോഷണംപോയി


ഹോട്ടൽ ക്ലാർക് അമേർ |ഫോട്ടോ:hotelclarks.com

ജയ്പുര്‍: ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയെന്ന് പരാതി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ്‌ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ച ജയ്പുരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

ഭാട്ടിയയുടെ കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവര്‍ താമസിച്ചിരുന്ന ഒരു മുറിയില്‍ നിന്ന് നഷ്ടപ്പെട്ടത്.

ഹോട്ടല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാട്ടിയ തന്റെ പരാതിയില്‍ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. മോഷണം സംബന്ധിച്ച് ഹോട്ടല്‍ അധികൃതര്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented