സത്യേന്ദര്‍ ജെയിന് കുരുക്ക് മുറുക്കി ഇഡി; 2.85 കോടി രൂപയും 1.8 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു


റെയ്ഡിൽ പിടിച്ചെടുത്ത സ്വർണം, സത്യേന്ദർ ജെയിൻ. photo: ani, pti

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 2.85 കോടി രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ഡല്‍ഹിയിലെ സത്യേന്ദര്‍ ജെയിന്റെയും കേസുമായി ബന്ധപ്പെട്ട മറ്റ് ഏഴുപേരുടെയും വീട്ടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു.

കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവും രഹസ്യമായി ഒളിപ്പിച്ചുവച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇ.ഡി പ്രസ്താവനയില്‍ അറിയിച്ചു. റാം പ്രകാശ് ജുവലേഴ്‌സിന്റെ ഡയറക്ടര്‍മാരായ അങ്കുഷ് ജെയിന്‍, വൈഭവ് ജെയിന്‍, നവീന്‍ ജെയിന്‍, സിദ്ദാര്‍ഥ് ജെയിന്‍ എന്നിവരുടെ വീടുകളില്‍ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവര്‍ സത്യേന്ദര്‍ ജെയിനെ നേരിട്ടോ അല്ലാതെയോ സഹായിച്ചുണ്ടെന്നും ഇ.ഡി പറഞ്ഞു.

കേസില്‍ നിര്‍ണായകമായ ചില ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മേയ് 30നാണ് ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂണ്‍ ഏഴ് വരെ കോടതി അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ജെയിന്റെ ഉടമസ്ഥയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Content Highlights: 2 Crore Cash, Gold Coins Found In Raids Linked To Arrested Delhi Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented